സംസ്ഥാനത്ത് ഇന്ന് 1310 കൊവിഡ് ബാധിതര്‍, 1162 സമ്പര്‍ക്ക രോഗികള്‍

Glint desk
Fri, 31-07-2020 06:08:44 PM ;

സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ 425 പേരുടെയും ഇന്നത്തെ 885 പേരുടെയും പരിശോധനാഫലം ചേര്‍ന്നുള്ളതാണ് ഈ കണക്ക്. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ ഉച്ചവരെയുള്ള ഫലം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ ഫലമായിരുന്നു ബാക്കി ആയിരുന്നത്. തിരുവനന്തപുരം 320, എറണാകുളം 132, പത്തനംതിട്ട 130, വയനാട് 124, കോട്ടയം 89, കോഴിക്കോട് 84, പാലക്കാട് 83, മലപ്പുറം 75, തൃശ്ശൂര്‍ 60, ഇടുക്കി 59, കൊല്ലം 53, കാസര്‍കോട് 52, ആലപ്പുഴ 35, കണ്ണൂര്‍ 14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍കോട് 129, തിരുവനന്തപുരം 114, പാലക്കാട് 111, കൊല്ലം 94, കോഴിക്കോട് 75, എറണാകുളം 66, കോട്ടയം 65, ഇടുക്കി 45, പത്തനംതിട്ട 44, കണ്ണൂര്‍ 41, തൃശ്ശൂര്‍ 27, ആലപ്പുഴ 25, വയനാട് 19, മലപ്പുറം 9 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ എണ്ണം. ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: