സ്വര്‍ണവില കുതിക്കുന്നു; പവന് 120 രൂപകൂടി 40,280 രൂപയായി

Glint desk
Tue, 04-08-2020 01:15:45 PM ;

വീണ്ടും റെക്കോഡ് കുറിച്ച് സ്വര്‍ണവില പവന് 40,280 രൂപയായി. 120 രൂപയാണ് പവന് ചൊവാഴ്ച കൂടിയത്. ഗ്രാമിന് 15 രൂപകൂടി 5,035 രൂപയുമായി. മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവന്‍ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായത്. ഓഗസ്റ്റ് ഒന്നിനാണ് വില 40,000 കടന്ന് 40,160 രൂപയിലെത്തിയത്.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,976.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും റെക്കോഡ് നിലവാരത്തിലാണ് വില. 10 ഗ്രാമിന് 53,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Tags: