യാത്രക്കിടെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കലാഭവന്‍ സോബി

Glint desk
Tue, 04-08-2020 01:28:30 PM ;

കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്ന് കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലിയില്‍ വെച്ച് ഒരു സംഘം വാഹനത്തിന് മുന്നില്‍ ആക്രമിക്കാനെന്ന പോലെ നിന്നുവെന്നും വാഹനം വെട്ടിച്ച് മാറ്റിയാണ് രക്ഷപ്പെട്ടതെന്നും കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു വാഹനം തന്റെ വാഹനത്തെ ഏറെ ദൂരം പിന്തുടര്‍ന്നതായും സോബി പറഞ്ഞു. 

ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐക്ക് മൊഴി നല്‍കാന്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞ് വധഭീഷണി ഉണ്ടായിരുന്നതായി സോബി പറഞ്ഞിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് പറഞ്ഞ സോബി കഴിഞ്ഞദിവസം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍പ്പെടുന്നതിന് മുമ്പ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല, അപകടസ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടിരുന്നതായും പറഞ്ഞിരുന്നു.

Tags: