എ.സി മുറിയില്‍ എന്തിനാണ് ഫാന്‍, വന്‍ അട്ടമറിശ്രമമാണ് നടന്നത്; രമേശ് ചെന്നിത്തല

Glint Desk
Wed, 26-08-2020 12:47:41 PM ;

സെക്രട്ടേറിയറ്റില്‍ ഇന്നലെയുണ്ടായ തീ പിടുത്തം വന്‍ അട്ടിമറിയുടെ  ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍ട്രലൈസ്ഡ് എ.സി ഉള്ള മുറിയില്‍ എന്തിനാണ് ഫാന്‍? പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടമിറിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് ഇന്നലെയുണ്ടായ തീ പിടുത്തം. നിര്‍ണ്ണായകവും രഹസ്യ സ്വഭാവമുള്ളതുമായ ഫയലുകള്‍ നശിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കാം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇപ്പോള്‍ അവിശ്വാസ് മേത്ത എന്നാണ് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലായി. ഭരണം നടത്തുന്നത് അധോലോക സംഘമാണ്. ചെന്നിത്തല പറഞ്ഞു. 

Tags: