സംസ്ഥാനത്ത് 1648 പേര്‍ക്ക് കൂടികൊവിഡ്, 2246 പേര്‍ക്ക് രോഗമുക്തി

Glint desk
Mon, 07-09-2020 05:56:37 PM ;

കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 359 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കണ്ണൂര്‍ 260, തിരുവനന്തപുരം 253, മലപ്പുറം 187, കോട്ടയം 154, കാസര്‍കോട് 134, എറണാകുളം 130, തൃശ്ശൂര്‍ 128, പാലക്കാട് 118, കോഴിക്കോട് 103, ആലപ്പുഴ 78, കൊല്ലം 71, പത്തനംതിട്ട 24, ഇടുക്കി 4, വയനാട് 4 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 30, തിരുവനന്തപുരം ജില്ലയിലെ 11, കാസര്‍ഗോഡ് ജില്ലയിലെ 10, തൃശൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,651 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,130 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2385 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Tags: