ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായ രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണം; കേന്ദ്രം

Glint desk
Thu, 10-09-2020 03:49:58 PM ;

കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. 

ഇന്നലെ വരെ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് മാത്രമേ നടത്തിയിരുന്നുള്ളു. എന്നാല്‍ ആന്റിജന്‍ ടെസ്റ്റിലേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലേയും ഫലങ്ങളില്‍ വ്യത്യാസം വരാം. ഈ പശ്ചാത്തലത്തിലാണ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കുന്നത്.

വേഗത്തില്‍ ഫലം ലഭിക്കുന്ന മിതമായ നിരക്കിലുളള പരിശോധനാ മാര്‍ഗമാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍. എന്നാല്‍ ഈ ടെസ്റ്റുകളില്‍ കൂടുതലും നെഗറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്നതായി ഐ.സി.എം.ആര്‍. കണ്ടെത്തിയിരുന്നു.

Tags: