മന്ത്രി ഇ.പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

Glint desk
Sat, 19-09-2020 12:23:08 PM ;

കൊവിഡ്ബാധിതരായി ചികില്‍സയിലിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയും കൊവിഡ്മുക്തരായി ആശുപത്രി വിട്ടു. ഇരുവരോടും ഏഴ് ദിവസത്തേക്ക് വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. 

കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മന്ത്രിയും ഭാര്യയും.

Tags: