തെളിവില്ല; കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിതള്ളി

Glint desk
Sat, 19-09-2020 06:00:04 PM ;

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വി.സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് കേസിലെ പ്രതികള്‍. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും തെളിവുകളില്ലെന്നും അതിനാല്‍ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

സിപിഐഎം ബന്ധം ഉള്ളവര്‍ക്ക് നിയമനം നല്‍കി എന്നതാണ് കേസ്. മുന്‍ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു. അസിസ്റ്റന്റ് നിയമത്തില്‍ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

Tags: