സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ്

Glint desk
Sat, 19-09-2020 06:05:25 PM ;

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരം- 824, മലപ്പുറം- 534, കൊല്ലം- 436, കോഴിക്കോട്- 412, തൃശൂര്‍, എറണാകുളം -351 വീതം, പാലക്കാട് -349, ആലപ്പുഴ- 348, കോട്ടയം- 263, കണ്ണൂര്‍- 222, പത്തനംതിട്ട- 221, കാസര്‍ഗോഡ് -191, വയനാട്- 95, ഇടുക്കി- 47 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 

18 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് ഇതോടെ ആകെ മരണം 519 ആയി. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Tags: