കേരളത്തില്‍ പരക്കെ കനത്ത മഴ; ആറ് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

Glint desk
Sun, 20-09-2020 11:54:19 AM ;

കേരളത്തില്‍ മഴ കനക്കുന്ന പശ്ചാത്തലത്തില്‍ 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മഴ കനക്കുന്ന സാഹചര്യമുണ്ടായാല്‍ പുഴയുടെ തീരങ്ങളിലുള്ള കുടുംബങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. കല്ലാര്‍കുട്ടി, പാബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. 

ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കി.

Tags: