സംസ്ഥാനത്ത് 5000 കടന്ന് രോഗികള്‍, ഇന്ന് 5376 പേര്‍ക്ക് കൊവിഡ്

Glint desk
Wed, 23-09-2020 06:51:50 PM ;

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂര്‍- 478, കണ്ണൂര്‍- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസര്‍കോട്- 136, ഇടുക്കി- 79, വയനാട്- 59 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 592 ആയി. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പര്‍ക്ക രോഗികളാണുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,86,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 26,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: