സ്വര്‍ണ്ണവില പവന് 200 രൂപ കൂടി 36,920 രൂപയായി

Glint desk
Fri, 25-09-2020 12:16:44 PM ;

സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി നാലാം ദിവസവും ഇടിഞ്ഞതിനു ശേഷം ഇന്ന് നേരിയ തോതില്‍ കൂടി.  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 200 രൂപ കൂടി 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു.

Tags: