ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Glint desk
Mon, 28-09-2020 12:28:34 PM ;

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഷെരീഫ്- സഹല ദമ്പതികളുടെ കുട്ടികളാണ് ഇന്നലെ മരിച്ചത്. കൊവിഡ് മുക്തയായ ഗര്‍ഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചികിത്സ തേടി 14 മണിക്കൂര്‍ അലഞ്ഞതിന് ശേഷമാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റീജന്‍ പരിശോധന ഫലം ഉണ്ടായിട്ടും ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചാണ് ചികിത്സ നിഷേധിച്ചത്. 14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതി ഇന്നലെ വൈകുന്നേരത്തോടെ പ്രസവിച്ചങ്കിലും രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Tags: