നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷി

Glint desk
Mon, 28-09-2020 05:27:45 PM ;

നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി വിപിന്‍ ലാലിന് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കി. മൊഴി മാറ്റണമെന്നാവശ്യപ്പെട്ടാണ് വിപിന്‍ ലാലിനെതിരെ ഭീഷണി ഉയര്‍ന്നത്. പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിന്‍ ലാല്‍ പരാതിയില്‍ പറയുന്നു. ഫോണ്‍ വഴിയും കത്ത് അയച്ചുമാണ് ഭീഷണിപ്പെടുത്തല്‍.

വിപിന്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസ് എടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിട്ടുള്ളത്. ഭീഷണിപ്പെടുത്തില്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Tags: