സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനം, നിയന്ത്രണം കര്‍ശനമാക്കണം; ഐ.എം.എ

Glint desk
Mon, 28-09-2020 05:50:31 PM ;

സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് സംഭവിക്കുന്നതെന്നും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐ.എം.എയുടെ പ്രതികരണം.

വളരെ ഗുരതരാവസ്ഥയിലാണ് നാം നില്‍ക്കുന്നതെന്നും അതിഗുരുതരമായ വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ആള്‍കൂട്ടം ഒഴിവാക്കാന്‍ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐ.എം.എ പ്രസിഡന്റ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

Tags: