കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുത്, വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണം; പ്രധാനമന്ത്രി

Glint desk
Tue, 20-10-2020 06:44:21 PM ;

ഉത്സവ കാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗണ്‍ അവസാനിച്ചുവെങ്കിലും കൊവിഡ് ഇപ്പോഴും നിലനില്‍ക്കുന്നവെന്ന കാര്യം നാം മറക്കരുതെന്നും വാക്‌സിന്‍ ലഭ്യമാകും വരെ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. എല്ലാം ശരിയായിയെന്ന ആത്മവിശ്വാസത്തിന് സമയമായില്ലെന്നും കൊവിഡിന് എതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ആയിട്ടില്ലെന്നും മോദി.

രാജ്യത്തെ പത്തു ലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളില്‍ ഇത് 25,000-ത്തോളമാണ്. രാജ്യത്തെ പത്തുലക്ഷം പേരില്‍ 83 പേരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാല്‍, യു.എസ്, ബ്രസീല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ അത് 600-ന് മുകളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Tags: