തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Glint desk
Sun, 25-10-2020 06:15:48 PM ;

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊവിഡ് വാര്‍ഡിലെ ശുചി മുറിയിലാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കഴക്കൂട്ടം സ്വദേശിയായ 38 വയസുള്ള യുവാവ് കൊവിഡ് മുക്തന്‍ ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

വീട്ടിലേക്ക് പോകും മുന്‍പ് അധികൃതരോട് ശുചിമുറിയില്‍ പോയി വരാം എന്ന് പറഞ്ഞ യുവാവിനെ ഏറെ നേരം കഴിഞ്ഞും കാണാതിരിന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവ് ശുചിമുറിയില്‍ ആത്മഹത്യാ ശ്രമം നടത്തിയത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Tags: