നടിയെ ആക്രമിച്ച കേസ്; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമണത്തിനിരയായ നടി

Glint desk
Wed, 28-10-2020 03:45:26 PM ;

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയുമായി ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്‍ജിയിലെ ആരോപണം. പ്രതിഭാഗത്ത് നിന്നും വിസ്താരത്തിന്റെ പേരില്‍ മാനസികമായി തനിക്ക് പീഡനമുണ്ടായി, എന്നാല്‍ കോടതി ഇതില്‍ ഇടപെടുകയുണ്ടായിട്ടില്ല തുടങ്ങി പല ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

Tags: