എം.ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിച്ചു

Glint desk
Wed, 28-10-2020 04:48:13 PM ;

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചു. ശിവശങ്കറെ ഇ.ഡി ഓഫീസില്‍ എത്തിച്ചതിന് പിന്നാലെ മതില്‍ ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കസ്റ്റഡിയിലെടുത്ത ശിവശങ്കറിന്റെ അറസ്റ്റ് ഇ.ഡി ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. 

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോഗസ്ഥരും ശിവശങ്കറുമായി വരുന്ന ഇ.ഡി സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. 

Tags: