സ്വര്‍ണ്ണക്കടത്ത് കേസ്; നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍

Glint desk
Wed, 25-11-2020 12:31:07 PM ;

സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍. കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാല്‍, ആറാം പ്രതി ഷാഫി എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും നേരത്തെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

കേസില്‍ ഇതുവരെ ആറ് പ്രതികള്‍ കരുതല്‍ തടങ്കലിലായി. പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കരുതല്‍ തടങ്കല്‍ ഉത്തരവ്. ഉത്തരവിനെ തുടര്‍ന്ന് നാല് പ്രതികളെയും ബുധനാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജാമ്യമില്ലാതെ ഒരുവര്‍ഷത്തോളം നാല് പ്രതികള്‍ക്കും ജയിലില്‍ കഴിയേണ്ടി വരും.

Tags: