അഭിമന്യൂ കൊലക്കേസ്; മുഖ്യപ്രതി കീഴടങ്ങി

Glint desk
Fri, 16-04-2021 12:18:03 PM ;

വള്ളിക്കുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സഞ്ജയ് ജിത്താണ് കീഴടങ്ങിയത്. ഇയാള്‍ ഉള്‍പ്പെടെ കേസില്‍ 5 പ്രതികളുണ്ടെന്നാണ് സൂചന. 

മുഖ്യപ്രതി സജയ് ജിത്ത് ആര്‍.എസ.്എസ് പ്രവര്‍ത്തകന്‍ ആണെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ആര്‍.എസ്.എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.എം.

Tags: