പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Glint desk
Tue, 22-06-2021 10:17:25 AM ;

സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പരീക്ഷ നടത്താന്‍ സജ്ജമാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇന്നു നിലപാട് അറിയിക്കണമെന്നും ഇല്ലെങ്കില്‍ ഹര്‍ജിയില്‍ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 

നിലപാട് അറിയിക്കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി.പ്രകാശ് ആവശ്യപ്പെട്ടപ്പോള്‍, അതു പറ്റില്ലെന്നും ബുധനാഴ്ച തന്നെ വാദം കേള്‍ക്കുമെന്നും കോടതി നിലപാട് അറിയിക്കുകയായിരുന്നു.

Tags: