കേരളം വിട്ട് പോകണമെന്ന് ആഗ്രഹിച്ചതല്ല, ചവിട്ടി പുറത്താക്കിയതാണ്; സര്‍ക്കാര്‍ അയച്ച ജെറ്റില്‍ സാബു എം ജേക്കബ് തെലങ്കാനയിലേക്ക്

Glint desk
Fri, 09-07-2021 10:26:45 AM ;

3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും കേരളത്തില്‍ നിന്ന് തന്നെ ആട്ടിയോടിച്ചെന്നും കിറ്റെക്സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ജെറ്റില്‍ സാബു ജേക്കബ് ഹൈദരാബാദിലേക്ക് തിരിച്ചു. കേരളത്തിലെ നിക്ഷേപം പിന്‍വലിച്ചതിന് പിന്നാലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരടക്കം തന്നെ വിളിച്ചെന്നും കേരളത്തില്‍ നിന്ന് ആരും വിളിച്ചില്ലെന്നും മാധ്യമങ്ങളോട് സാബു എം.ജേക്കബ്. കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ മൃഗത്തെ പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കിയതാണെന്നും സാബു എം.ജേക്കബ്.

സാബു എം. ജേക്കബിന്റെ വാക്കുകള്‍;

ഒരു മൃഗത്തെ പോലെ പത്ത് നാല്‍പ്പത് ദിവസം വേട്ടയാടി. ആരും തിരിഞ്ഞുനോക്കിയില്ല. ഇന്ന് കേരളത്തില്‍ നിന്ന് 61 ലക്ഷം ആളുകളാണ് പുറം രാജ്യത്തും അന്യ സംസ്ഥാനത്തും ഉള്ളത്. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം പ്രായമുള്ള മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന സ്ഥലമാകും. വ്യവസായികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആരും എന്നെ വിളിച്ചില്ല.

Tags: