അവിടെ രണ്ട് പ്രതിഷ്ഠയാണ് പച്ചീരി വിഷ്ണുവും പച്ചരി വിജയനും; ഫ്ളക്സ്‌ബോര്‍ഡ് കാട്ടി പരിഹസിച്ച് വി.ടി ബല്‍റാം

Glint desk
Sat, 24-07-2021 01:50:40 PM ;

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പില്‍ ക്ഷേത്ര പരിസരത്ത് ഫ്ള്ക്സ് സ്ഥാപിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പച്ചീരി വിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. ''രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍,'' വിടി ബല്‍റാം ഫേസ്ബുക്കിലെഴുതി.

'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം' എന്നാണ് പിണറായി വിജയന്റെ  ഫോട്ടോ അടക്കം ഫ്‌ലക്‌സില്‍ എഴുതിയത്. ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിക്ക് അടുത്താണ് ഫ്‌ലെക്‌സ് സ്ഥാപിച്ചതായി ഫോട്ടോയില്‍ കാണുന്നത്. ഈ ചിത്രം മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Tags: