കേരളത്തില്‍ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര സംഘം

Glint desk
Wed, 11-08-2021 02:11:52 PM ;

കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഈ മാസം 20 വരെ 4.6 ലക്ഷം വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നാണ് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

തെക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും രോഗം വരുന്നത് പരിശോധിക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേര്‍ക്കും, രണ്ട് ഡോസ് സ്വീകരിച്ച 5,042 പേര്‍ക്കും രോഗബാധയുണ്ടായെന്നും കേന്ദ്ര സംഘം പറഞ്ഞു. ഡെല്‍റ്റ വകഭേദത്തിലും കേന്ദ്ര സംഘം ആശങ്ക പ്രകടിപ്പിച്ചു.

Tags: