ഓണക്കിറ്റിലെ ഏലം നിലവാരം കുറഞ്ഞതെന്ന് വി.ഡി സതീശന്‍; ആരോപണം വാസ്തവ വിരുദ്ധമെന്ന് മന്ത്രി ജി.ആര്‍ അനില്‍

Glint desk
Sat, 21-08-2021 11:38:54 AM ;

ഇത്തവണത്തെ ഓണക്കിറ്റില്‍ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി.ഡി സതീശന്‍ പറഞ്ഞു. വി.ഡി സതീശന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും ആരോപണം തള്ളിക്കളയേണ്ടതാണെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് വഴി സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജന്‍സികള്‍ക്ക് അതില്‍ ഒരു പങ്കുമില്ല. കിറ്റ് വിതരണം ശരിയായി നടന്നിട്ടുണ്ട്. 71 ലക്ഷം പേര്‍ കിറ്റുകള്‍ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉള്‍പ്പെടുത്താന്‍ ഉണ്ടെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികില്‍സക്ക് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനുവദിക്കാന്‍ കഴിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊവിഡ് ചികില്‍സയും കൊവിഡാനന്തര ചികില്‍സയും ഇനി പണം ഈടാക്കിയായിരിക്കും.

Tags: