സഭാസമ്മേളനം ഒഴിവാക്കി ആഫ്രിക്കയില്‍ പോയി; പി.വി അന്‍വര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരന്‍

Glint desk
Sun, 22-08-2021 01:33:50 PM ;

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എം.പി. അന്‍വറിന്റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എം.എല്‍.എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ എം.എല്‍.എയെ രണ്ട് മാസമായി മണ്ഡലത്തിന്‍ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. നിയമസഭാ സമ്മേളനത്തിലും എം.എല്‍.എ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ രൂക്ഷ പ്രതികരണവുമായി അന്‍വറും രംഗത്തെത്തിയിരുന്നു. ഇതിലും വലിയ കഥകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. അത് തനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞില്ലെന്നും നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്നുമായിരുന്നു പി.വി അന്‍വറിന്റെ പ്രതികരണം. ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.

Tags: