കൊവിഡ് മരണം; നഷ്ടപരിഹാരത്തിന് പുതിയ മാര്‍ഗരേഖയെന്ന് വീണാ ജോര്‍ജ്

Glint Desk
Thu, 23-09-2021 01:10:16 PM ;

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നിലവിലെ മാര്‍ഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നഷ്ടം പരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യ വകുപ്പ് തന്നെ മുന്‍കൈ എടുക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Tags: