ദശരഥന്റെ മകന്‍ രാമന് പെറ്റി, പൊല്ലാപ്പിലായി ചടയമംഗലം പോലീസ്

Glint Desk
Fri, 15-10-2021 10:43:07 AM ;

സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്തതിന് തെറ്റായ പേരിലും മേല്‍വിലാസത്തിലും പെറ്റിയടിച്ചത് ചടയമംഗലം പോലീസിന് പൊല്ലാപ്പായി. പേരും മേല്‍വിലാസവും ചോദിച്ചപ്പോള്‍ കാറിലുണ്ടായ യുവാക്കള്‍ പേരും വിലാസവും തെറ്റായി നല്‍കി വീഡിയോ പകര്‍ത്തുകയായിരുന്നു. രാമന്‍ എന്നാണ് പേരെന്നും ദശരഥന്‍ എന്നാണ് അച്ഛന്റെ പേരെന്നും അയോധ്യയാണ് വിലാസമെന്നും യുവാക്കള്‍ പറയുന്നത് വീഡിയോയില്‍ കാണാം. 

നിങ്ങള്‍ എന്തേലും പേര് പറ, സര്‍ക്കാരിന് പൈസ കിട്ടിയാല്‍ മതിയെന്ന് പെറ്റി രസീത് എഴുതുന്നതിനിടെ ഗ്രേഡ് എസ്.ഐ പറയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ചടയമംഗലം പോലീസ്. കാട്ടാക്കട സ്വദേശിയുടേതാണ് കാര്‍.

Tags: