ലൈംഗിക വിമോചന പോസ്റ്ററുകള്‍ക്കെതിരെ സൈബര്‍ ആക്രമണം; കേരളവര്‍മ്മയിലെ സ്വാഗത ബോര്‍ഡുകള്‍ പിന്‍വലിച്ച് എസ്.എഫ്.ഐ

Glint Desk
Fri, 29-10-2021 07:14:22 PM ;

കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച പെയിന്റിങ്ങുകള്‍ നീക്കം ചെയ്തു. കോളേജ് അധികൃതര്‍ ബോര്‍ഡുകള്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡുകളെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് നടപടി. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് കോളേജില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ അശ്ലീലത നിറഞ്ഞിട്ടുണ്ടെന്നായിരുന്നു ആരോപണമുയര്‍ന്നത്. പെയിന്റിങ്ങുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയും വിമര്‍ശനവും ലഭിച്ചിരുന്നു.

''തുറിച്ചു നോക്കണ്ട, ഒന്ന് ചിന്തിക്കൂ, ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി'', ''അവരുടെ മീനുകള്‍ പാരമ്പര്യത്തിന്റെ അക്വേറിയങ്ങള്‍ ഭേദിച്ച് പ്രണയത്തിന്റെ കടലിലേക്ക് യാത്ര ചെയ്യുന്നു. കണ്ണുകളില്‍ അതിജീവനങ്ങളുടെ പോരാട്ടങ്ങളുടെ മഴവില്‍ത്തുണ്ട്'' എന്നെഴുതിയ ബോര്‍ഡുകളായിരുന്നു എസ്.എഫ്.ഐ സ്ഥാപിച്ചത്.

Tags: