സ്വര്‍ണക്കടത്ത് യു.എ.പി.എ കേസ്: സ്വപ്ന സുരേഷിന് ജാമ്യം

Glint Desk
Tue, 02-11-2021 02:16:33 PM ;

നയതന്ത്രബാഗിലൂടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ പ്രതി സ്വപ്ന സുരേഷ് അടക്കം എല്ലാ പ്രതികള്‍ക്കും ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എ കോടതി വിധിക്കെതിരെ സ്വപ്ന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ സ്വപ്ന അടക്കമുള്ള പ്രതികള്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കും. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇ.ഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

 

Tags: