മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല, എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകും; സ്വപ്ന സുരേഷ്

Glint Desk
Tue, 09-11-2021 07:02:22 PM ;

മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകും. അമ്മയ്‌ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു സ്വപ്ന സുരേഷ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി സ്വപ്ന സുരേഷ് ജയില്‍മോചിതയായത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍ മോചിതയായത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു സ്വപ്നയുടെ പ്രതികരണം. തുടര്‍ന്ന് അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കാണ് പോയത്.

Tags: