പ്രതികളെത്തിയത് സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍തന്നെ; പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Glint Desk
Sat, 04-12-2021 02:59:01 PM ;

സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒന്നാം പ്രതി ജിഷ്ണു രാഘവാണ് സന്ദീപിനെ മാരമായി കുത്തി പരിക്കേല്‍പ്പിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യം തന്നെയായിരുന്നു പ്രതികള്‍ക്കെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് എഫ്.ഐ.ആറിലുള്ളത്.

സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന പോലീസിന്റെ വാദം തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. ബി.ജെ.പി വാദം പോലീസ് ഏറ്റുപിടിക്കരുത് എന്നായിരുന്നു കോടിയേരി പറഞ്ഞത്.

Tags: