സില്‍വര്‍ ലൈന്‍ നടപ്പാക്കുന്ന കാര്യം പുനഃരാലോചിക്കണം; മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നുവെന്ന് മേധാ പട്കര്‍

Glint Desk
Sun, 09-01-2022 12:14:13 PM ;

കെ റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ പുനഃരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യര്‍ത്ഥിക്കുകയാണ് എന്നും മേധാ പട്കര്‍ പറഞ്ഞു. മേധാ പട്കര്‍ നാളെ  കോഴിക്കോട് കെ റെയില്‍ സര്‍വേ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 

സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തില്‍ ആക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല എന്നും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു.

Tags: