വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ തടയണം; ദിലീപ് ഹൈക്കോടതിയില്‍

Glint Desk
Mon, 17-01-2022 05:54:22 PM ;

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ തടയണമെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെയാണ് മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അന്വേഷണ സംഘവും പ്രോസിക്യൂഷനും വിചാരണ അട്ടിമറിക്കുന്നു എന്നും ദിലീപ് ആരോപിക്കുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. ദിലീപ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ പ്രതികള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ അന്വേഷണം നടക്കുന്നത്.

Tags: