നടി ആക്രമിക്കപ്പെട്ട കേസ്; പഴയ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Glint Desk
Mon, 17-01-2022 06:05:18 PM ;

നടന്‍ ദിലീസ് പ്രതിയായ ലൈംഗിക അതിക്രമ കേസില്‍ പഴയ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. പഴയതും പുതിയതുമായ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ മാത്രമാണ് കോടതി അനുമതി നല്‍കിയത്. ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് രാവിലെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഈ തീരുമാനത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

12 സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ എട്ട് പേരെ വിസ്തരിക്കാമെന്നാണ് 11.30 ഓടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ വിചാരണ കോടതി പരിശോധിക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.

Tags: