മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്

Glint Desk
Tue, 18-01-2022 11:18:58 AM ;

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ മന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവന്‍കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മന്ത്രി പരിശോധന നടത്തിയത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വ്യാപനം കൂടുന്നതിനാല്‍ സംസ്ഥാനത്ത് പൊതു പരിപാടികള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മരണാനന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനം 15 ദിവസം അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags: