ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടാന്‍ തീരുമാനം

Glint Desk
Wed, 25-03-2020 01:16:19 PM ;

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടാന്‍ തീരുമാനം. 256 ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്‌ലെറ്റുകളുമാണ് അടച്ചിടുക. ഓണ്‍ലൈന്‍ വില്‍പനയ്ക്കുള്ള സാധ്യതയെ കുറിച്ച് പരിശോധിച്ച് വരുകയാണെന്നാണ് സൂചന.  

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നിടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേമധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ യുവജന സംഘടനകള്‍ പല ഷോപ്പുകളും അടപ്പിക്കുന്ന സാഹചര്യവുമുണ്ടായി. അതിനിടെ കേന്ദ്ര നിര്‍ദേശവും വന്നു. ഇതോടെയാണ് ബിവറേജസ് അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Tags: