വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം

Glint staff
Thu, 11-01-2018 05:49:16 PM ;

 power banks

പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പവര്‍ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റംവരുത്തി ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിസിഎഎസ് നിര്‍ദേശം.

 

ഇനിമുതല്‍ പവര്‍ ബാങ്കുകള്‍ ചെക്ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ്ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്. വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും ഇത്തരം പവര്‍ബാങ്കുകള്‍ അയക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി.

 

Tags: