മലയാളി യുവതിക്ക് 20 വര്‍ഷം ആണായി ജീവിക്കേണ്ടി വന്നു !

Glint Staff
Sat, 09-06-2018 04:45:26 PM ;

women

പിറന്ന് വീണതുമുതല്‍ 20 വയസ്സാകുന്നതുവരെ തനിക്ക് ആണായി ജീവിക്കേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മലയാളി യുവതി. സ്ത്രീയുടെ ലൈംഗിക അവയവങ്ങളാണ് തനിക്കുണ്ടായിരുന്നതെങ്കിലും പുരുഷ ക്രോമോസോമുകളാണ് ശരീരത്തിലുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തന്നെ ആണായി മാതാപിതാക്കള്‍ വളര്‍ത്തിയത്. ചൈത്രയെന്ന മുപ്പതുകാരി പറയുന്നു.

 

ഡോക്ടറുടെ ആ പ്രഖ്യാപനം തന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചെന്നും അതിന്റെ പേരില്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നെന്നും യുവതി പറഞ്ഞു. പുരുഷ ഹോര്‍മോണുകള്‍ കുത്തിവെയ്പ്പുകള്‍ തനിക്ക് നല്‍കി. അതുകൊണ്ട് താടിയും മുടിയും പുരുഷ സമാനമായി വളര്‍ന്നു. ആറടിപ്പൊക്കവും അതിന്റെ ഫലമായുണ്ടായി. സ്‌കൂളില്‍ പലപ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. ശുചിമുറിയില്‍ പോകുന്ന അവസരങ്ങളില്‍ പലപ്പോഴും പരിഹാസത്തിന് പാത്രമായി.

 

ഹോര്‍മോണ്‍ ചികിത്സ 16 വയസ്സ് വരെ നീണ്ടു. പതിനെട്ട് വയസ്സായപ്പോഴേക്കും എന്റെ സ്തനങ്ങള്‍ വളരാന്‍ തുടങ്ങി അപ്പോഴും മീശയും താടിയും വളരുന്നുണ്ടായിരുന്നു. എനിക്ക് കൂടുതല്‍ സൗഹൃദം പെണ്‍കുട്ടികളോടാണ് തോന്നിയിരുന്നത്. അവരുടെ വസ്ത്രങ്ങള്‍ ആഭരണങ്ങളോടെല്ലാം എനിക്ക് ഇഷ്ടം തോന്നി. അങ്ങനെ ഒടുവില്‍ ഞാന്‍ മനസ്സിലാക്കി താന്‍ പുരുഷനല്ല സ്ത്രീയാണെന്ന്. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞ് ബോധ്യപ്പെടുത്തി. ഇപ്പോള്‍ സ്ത്രീയായി ജീവിക്കുകയാണ്, ചൈത്ര പറഞ്ഞു.

 

Tags: