ഇന്നോവയ്ക്ക് വെല്ലുവിളിയുമായി മഹീന്ദ്ര മരാസോ ഇന്ത്യന്‍ വിപണിയില്‍

Glint Staff
Mon, 03-09-2018 05:42:42 PM ;

mahindra marazzo

മഹീന്ദ്രയുടെ പുത്തന്‍ എം.പി.വിയായ മരാസോ ഇന്ത്യന്‍ വിപണിയിലെത്തി. 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ വില. എം 2, എം 4, എം 6, എം 8 എന്നീ നാല് വേരിയന്റുകളിലായിട്ടാണ് വാഹനം ലഭ്യമാകുക.17.6 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്.

 

mahindra marazzo

പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് മരാസോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 121 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്.

 

ടൊയാട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ എന്നിവയാണ് മരാസോയുടെ പ്രധാന എതിരാളികള്‍.

 

 

Tags: