ഇനി 'പതഞ്ജലി' വസ്ത്രങ്ങളും

Glint Staff
Wed, 07-11-2018 06:57:30 PM ;

വസ്ത്ര വ്യാപാര മേഖലയിലേക്കും ചുവടു വയ്ക്കാനൊരുങ്ങി പതഞ്ജലി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടാണ് പതഞ്ജലിയുടെ ആയൂര്‍വേദ് വസ്ത്രങ്ങള്‍ വരുന്നത്. പരിധാന്‍ എന്ന പേരില്‍ ബ്രാന്റഡ് അപ്പാരല്‍ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും.

 

ലൈവ് ഫിറ്റ്, ആസ്ത, സന്‍സ്‌കാര്‍ എന്നീ പേരുകളിലാകും വസ്ത്രങ്ങള്‍ പുറത്തിറക്കുക. സന്‍സ്‌കാര്‍ പുരുഷന്മാര്‍ക്കള്ള വസ്ത്രങ്ങളാണ്. ആസ്ത സ്ത്രീകള്‍ക്കും. യോഗ, സ്‌പോര്‍ട്‌സ് വെയര്‍ വസ്ത്രങ്ങളാണ് ലൈവ് ഫിറ്റ് എന്നപേരില്‍ പുറത്തിറക്കുക. പുരുഷന്മാര്‍ക്കുള്ള ജീന്‍സ് 500 രൂപമുതല്‍ ലഭ്യമാകും. ഷേര്‍ട്ട്‌സാകട്ടെ 500 മുതല്‍ 1,700 രൂപവരെയുള്ള വിലയ്ക്ക് ലഭ്യമാകും.

 

 

Tags: