എലോണ്‍ മസ്‌ക് സ്ഥാനമൊഴിഞ്ഞു; റോബിന്‍ ഡിനോം ടെസ്ലയുടെ പുതിയ ചെയര്‍മാന്‍

Glint Staff
Thu, 08-11-2018 04:09:48 PM ;

tesla

ടെസ്ലയുടെ പുതിയ ചെയര്‍മാനായി റോബിന്‍ ഡിനോമിനെ നിയമിച്ചു. ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം എലോണ്‍ മസ്‌ക് ഒഴിയണമെന്ന് ഓഹരി മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഓഹരികളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്കണമെന്നായിരുന്നു നിര്‍ദേശം. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം. കഴിഞ്ഞ 14 വര്‍ഷമായി എലോണ്‍ മസ്‌ക് തന്നെയാണ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്.

 

2014 മുതല്‍ റോബിന്‍ കമ്പനിയുടെ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആസ്‌ട്രേലിയന്‍ കമ്പനിയായ ടെല്‍സ്ട്രയുടെ സി.എഫ്.ഒ ആയും പ്രവര്‍ത്തിച്ചു വരികയാണ് അവര്‍. മസ്‌ക് ബോര്‍ഡ് അംഗമായി തുടരുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയില്‍ രണ്ടു സ്വതന്ത്ര ഡയറക്ടര്‍മാരെ കൂടി ഡിസംബറോടെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

 

Tags: