സാംസങ്ങിന് പിന്നാലെ ഫോള്‍ഡിങ് ഫോണുമായി ഷവോമിയും

Glint Desk
Tue, 29-01-2019 04:29:15 PM ;

 Xiaomi-Foldable-phone

സാംസങ്ങിന് പിന്നാലെ ഫോള്‍ഡിങ് ഫോണുമായി ഷവോമിയും രംഗത്ത്. കമ്പനി പ്രസിഡന്റ് ലിന്‍ ബിന്‍ പുതിയ ഫോള്‍ഡിങ് ഫോണുമായുള്ള വിഡിയോ ആണ് ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ടത്. സാംസങ് ഫോള്‍ഡിങ് ഫോണ്‍ അവതരിപ്പിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്. സാംസങ്ങിന്റെ ഫോണില്‍ ഒരു മടക്കാണ് ഉണ്ടായിരുന്നതെങ്കില്‍ ഷവോമിയുടേതില്‍ രണ്ട് മടക്കാണ് ഉള്ളത്.

 

ഈ രണ്ട് കമ്പനികളെ കൂടെ വാവെയ് ഉള്‍പ്പെടെയുള്ള മറ്റ് മുന്‍നിര ഫോണ്‍ കമ്പനികളും ഫോള്‍ഡിങ് ഫോണിന്റെ പണിപ്പുരയിലാണ്. ഈ വര്‍ഷം അവസാനത്തോടെ ഫോള്‍ഡിങ് ഫോണുകള്‍ വിപണിയില്‍ എത്തി മത്സരിക്കും എന്നാണ് വിവരം.

 

Tags: