ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കും സ്മാര്‍ട്ടാകുന്നു

Glint Desk
Sat, 09-03-2019 07:10:01 PM ;

 smart driving licence

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഒരേ രൂപത്തിലാകുന്നു. ഇനിമുതല്‍ രാജ്യത്തെല്ലായിടത്തും ഒരേ നിറത്തിലും രൂപത്തിലുമുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റുമാണ് വിതരണം ചെയ്യുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയമാറ്റം നിലവില്‍ വരും.

 

നിലവില്‍ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള ഡ്രൈവിങ് ലൈസന്‍സുകളും ആര്‍സി ബുക്കുകളുമാണ് വിതരണം ചെയ്യുന്നത്. ഈ രീതി അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

 

മാറ്റം നിലവില്‍ വരുന്നതോടെ ഇപ്പോഴത്തെ പേപ്പര്‍ രൂപത്തില്‍ നിന്ന് മാറി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്കാവും ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും.ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങളാണ് ലൈസന്‍സിലും ആര്‍സി ബുക്കിലും ഉള്‍പ്പെടുത്തുക.

 

Tags: