റെഡ്മി ഗോ ഇന്ത്യന്‍ വിപണിയില്‍; വില 4499 രൂപ

Glint Desk
Tue, 19-03-2019 06:25:35 PM ;

redmi-go

റെഡ്മി ഗോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 22 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, എംഐ.കോം, എം.ഐ ഹോം എന്നിവിടങ്ങളില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാം. 4499 രൂപയാണ് ഫോണിന്റെ വില.

 

പ്ലാസ്റ്റിക് ബോഡിയാണ് ഫോണിനുള്ളത്. സിംഗിള്‍ ലെന്‍സ് ക്യാമറയാണ് പിന്‍ഭാഗത്തും മുന്നിലും ഉള്ളത്. 720 പിക്‌സല്‍ റസലൂഷനിലുള്ള അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍ ഒരു ജിബി റാം എട്ട് ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. എട്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എല്‍.ഇ.ഡി ഫ്‌ളാഷും അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ബാറ്ററി 3000 എം.എ.എച്ച് ബാറ്ററിയുമാണ് ഫോണിലുള്ളത്.

 

Tags: