കടലിനെ പശ്ചാത്തലമാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്; വീഡിയോ വൈറല്‍

Glint Desk
Wed, 20-03-2019 06:28:33 PM ;

 indonesia-viral-video

കടലിനെ പശ്ചാത്തലമാക്കി പാറക്കെട്ടിന്റെ മുകളില്‍ നിന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമലായില്‍ പെട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു. ഇന്തോനേഷ്യയിലെ നുസ ലംബോന്‍ഗന്‍ ദ്വീപിലാണ് സംഭവം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി പാറക്കെട്ടില്‍ കയറിയ യുവതിയെ ഉയര്‍ന്നുവന്ന ശക്തമായ തിരമാല യുവതിയെ അടിച്ചുതെറിപ്പിക്കുകയായിരുന്നു.

 

തിരമാലയുടെ ശക്തിയില്‍ തെറിച്ചുപോയെങ്കിലും സാരമായ പരിക്കുകള്‍ ഏല്‍ക്കാതെ യുവതി രക്ഷപ്പെട്ടു.

 

 

Tags: