ഏത് അളവിലുള്ള ഓട്ടവും മരണസാധ്യത കുറയ്ക്കും

Glint Desk
Wed, 06-11-2019 03:01:28 PM ;

jogging

മനുഷ്യരിലെ മരണസാധ്യതയും ഓട്ടവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍  ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച  പഠനമനുസരിച്ച്, ഏത് അളവിലുള്ള  ഓട്ടവും  മരണത്തിന്റെ  അപകടസാധ്യതയെ   കുറയ്ക്കുമെന്നാണ്   പറയുന്നത്. ഇത്തരത്തിലുള്ള ഓട്ടം അത് ആഴ്ചയില്‍ ഒരു തവണയാണെങ്കില്‍ കൂടി ഓടാതിരിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് മികച്ചതാണെന്നും  പഠനത്തില്‍ പറയുന്നു. പ്രത്യേകിച്ച് ഹൃദയ രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയില്‍ നിന്നുമുള്ള  മരണസാധ്യത ഒഴിവാക്കാന്‍  ഓട്ടം വളരെയധികം  സഹായിക്കുന്നുണ്ടെന്ന്  ഗവേഷകര്‍ ഈ പഠനത്തിലൂടെ  വ്യക്തമാക്കുന്നു. 

ഓട്ടത്തിന്റെ  അളവ് കണക്കിലെടുക്കാതെ തന്നെ  ജനസംഖ്യയുടെ ആരോഗ്യത്തിനെയും  ദീര്‍ഘായുസ്സിനെയും  അത്  ഗണ്യമായ പുരോഗതിയിലേക്ക് നയിച്ചേക്കാമെന്നും  പഠനത്തില്‍ വിലയിരുത്തുന്നു.

Tags: