പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി ഫേസ്ബുക്ക് പ്രതിനിധികള്‍

Glint desk
Thu, 21-01-2021 06:25:14 PM ;

ഫേസ്ബുക്ക് പ്രതിനിധികള്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. പൗരന്‍മാരുടെ സൈബര്‍ സുരക്ഷ, നവ മാധ്യമങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രതിനിധികളില്‍ നിന്ന് സമിതി വിശദീകരണം തേടും. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് 35 അംഗ  സമിതിയുടെ അധ്യക്ഷന്‍. 

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപിന്റെ പുതിയ സ്വകാര്യതാ നയങ്ങളും സമിതി ചര്‍ച്ച ചെയ്‌തേക്കും. രാഷ്ട്രീയ നേട്ടത്തിനായി ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ നേരത്തെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ഫേസ്ബുക്ക് പ്രതിനിധിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

Tags: