സ്വര്‍ണ വില കാല്‍ ലക്ഷം കടന്നു

Glint Desk
Wed, 20-02-2019 07:10:16 PM ;

 gold

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കാല്‍ ലക്ഷം കടന്നു. 25,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്ന് മാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്.

 

അമേരിക്കയിലെ അടിയന്തരാവസ്ഥയാണ് സ്വര്‍ണവില വര്‍ദ്ധനവിന്റെ പ്രധാന കാരണം. അമേരിക്കയിലെ അസ്ഥിരത കണക്കിലെടുത്ത് ഡോളറിലുള്ള നിക്ഷേപം ആളുകള്‍ കുറയ്ക്കുകയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്തതാണ് വിലവര്‍ദ്ധനവിന്റെ പ്രധാന കാരണം. അമേരിക്കയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ സ്വര്‍ണ വില ഇനിയും കൂടാനാണ് സാധ്യത.

 

 

 

Tags: